അമിതാഭ് ബച്ചന്റെ ചെറുമകൾ നവ്യ നവേലി നന്ദ ‘ദ ഹെൽ നവ്യ’ എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചിരുന്നു. ഇപ്പോൾ തന്റെ അമ്മ ശ്വേത ബച്ചനും മുത്തശ്ശി ജയാ ബച്ചനും തമ്മിൽ സംസാരിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ നവേലി. രക്ഷാകർതൃത്വവും ആധുനിക ബന്ധങ്ങളുമെല്ലാം ഇരുവരുടെയും ചർച്ചാ വിഷയമാകുന്നു. ഇപ്പോൾ, ജയബച്ചന്റെ ചില ചോദ്യവും മകളും കൊച്ചുമകളും നൽകുന്ന ഉത്തരവുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ സ്ത്രീകൾ സാരിയേക്കാൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് എന്തുകൊണ്ടാണെന്നാണ് ജയാ ബച്ചന്റെ ചോദ്യം.
‘എനിക്ക് നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം ചോദിക്കാനുണ്ട്, ഇന്ത്യൻ സ്ത്രീകൾ പാശ്ചാത്യ വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് എന്തു കൊണ്ടാണ്?’ എന്ന് ജയാ ബച്ചൻ ചോദിക്കുമ്പോൾ ‘നടക്കുന്നതിന് എളുപ്പം പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതാണ്. സ്ത്രീകൾ ഇന്ന് വീട്ടിലിരിക്കുകയല്ലല്ലോ? ജോലി ചെയ്യുന്നവർക്ക് സാരി ഉടുക്കുന്നതിനേക്കാൾ പാന്റും ടീ-ഷർട്ടും അല്ലെങ്കിൽ ഷർട്ടും പാന്റും ധരിക്കുന്നതാണ് എളുപ്പം’ എന്ന് ശ്വേത ബച്ചനും ഉത്തരം നൽകുന്നു.
‘പാശ്ചാത്യ വസ്ത്രങ്ങളെ ഇന്ത്യൻ സ്ത്രീകൾ അംഗീകരിച്ചു കഴിഞ്ഞു. അത് ഒരു സ്ത്രീക്ക് പുരുഷശക്തി നൽകുന്നു. എന്നാൽ ഒരു സ്ത്രീയെ സ്ത്രീശക്തിയിൽ കാണാനാണ് തന്റെയും ആഗ്രഹം. എന്നാൽ കാലം മാറിയപ്പോൾ സൗകര്യാർത്ഥം പാന്റും ഷർട്ടും ധരിക്കാൻ തുടങ്ങി. വ്യാവസായിക വിപ്ലവത്തോടെ, എല്ലാ പുരുഷന്മാരും യുദ്ധത്തിന് പോകുകയും സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പരമ്പരാഗത വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്ത്രീകൾ പാന്റ് ധരിക്കേണ്ടി വന്നതെന്നും അതല്ലെങ്കിൽ ഭാരമേറിയ ജോലികൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല’ എന്നും ശ്വേത ബച്ചൻ പറയുന്നു.
















Comments