മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനെതിരെ അധിക്ഷേപവർഷവുമായി ഇസ്ലാമിസ്റ്റുകൾ. നടന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ആമിർ ഖാന്റെ മകൾ ഐറ ഖാന്റെയും നൂപുർ ശിഖരെയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഹിന്ദുവായ പുരുഷനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ ആമിർ മുൻകൈ എടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ആമിറീനെതിരെ തിരിഞ്ഞിരിക്കുന്നത്.
ഇങ്ങനെയാണെങ്കിൽ നിങ്ങൾ മുസ്ലീം പേര് മാറ്റു, നാണക്കേട്, യഥാർത്ഥ മുസ്ലീം അല്ല വിഗ്രഹാരാധകനാണ് തുടങ്ങിയവയാണ് ചില വിമർശനങ്ങൾ.ഗജിനി’ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം ആമിർ ഖാൻ ഇസ്ലാമിക വിശ്വാസത്തിന്റെ എല്ലാ നിയമങ്ങളും മറന്നുവെന്നും ഇന്ത്യൻ മുസ്ലിംകൾ പേരിന് മുസ്ലിംകളാണ്… അവർ കാഫിറുകളെ പോലും വിവാഹം കഴിക്കുന്നുവെന്നും അള്ളാഹുവിന്റെ കോപം നേരിടുവെന്നും കുറ്റപ്പെടുത്തലും വ്യാപകമായിട്ടുണ്ട്.
2020ലാണ് ഐറ ഖാനും നൂപുർ ശിഖരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. ഐറയുടെ ജിം പരിശീലകനായിരുന്നു നൂപൂർ. ലോക്ക്ഡൗൺ കാലത്ത് ഇരുവരുടെയും അടുപ്പം കൂടുകയും പ്രണയത്തിലാവുകയും ചെയ്തു.
















Comments