ന്യൂഡൽഹി: മുൻ യുപിഎ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. രാജ്യത്തെ രാഷ്‌ട്രീയ മാറ്റങ്ങൾ ശരിയായി മനസിലാക്കുന്നതിൽ മുൻ സർക്കാരും കോൺഗ്രസ് പാർട്ടിയും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിന്റെ നേതൃത്വത്തിൽ ശരിയായി നിക്ഷേപം നടത്താൻ സാധിച്ചില്ലെന്നും, മാറ്റങ്ങളും പുതുമയും കൊണ്ടുവരാൻ വിദ്യാഭ്യാസവും അനുഭവപരിചയവും പുത്തൻ ആശയങ്ങളമുള്ള യുവാക്കളെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരു അരാഷ്‌ട്രീയക്കാരനായിരുന്നു.രാഷ്‌ട്രീയത്തിൽ അധികം സമയവും ഊർജവും ചെലവഴിച്ചില്ല, അത് പാർട്ടിക്ക് വിട്ടുകൊടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമത് അധികാത്തിലെത്തിയപ്പോൾ പുതിയ ആശയങ്ങൾ ഉള്ള ഒരുപാട് യുവാക്കളെ അദ്ദേഹം കൂടെ കൂട്ടാത്തത് വലിയ തെറ്റായിരുന്നുവെന്ന് പി ചിദംബരം പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തോട് കോൺഗ്രസും മുൻ സർക്കാരും കുറച്ചധികം താൽപ്പര്യത്തോടെ പെരുമാറുകയാണെന്ന് ഹിന്ദുക്കൾക്ക് തേന്നിയിട്ടുണ്ടാവാം. എന്നാൽ യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളുടെ കടമയാണെന്ന് മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
യുകെയിലും യുഎസിലും ഇന്ത്യക്കാരും ഹിന്ദുക്കളും ന്യൂനപക്ഷമാണ്. ഇവിടങ്ങളിൽ ഒരു ഹിന്ദുവിന് പ്രശ്‌നം നേരിട്ടാൽ സംരക്ഷിക്കേണ്ടത് ക്രിസ്ത്യൻ ഭൂരിപക്ഷത്തിന്റെ കടമയാണ്. അതുപോലെ, ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തെ സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിന്റെയും പാകിസ്താൻ സർക്കാരിന്റെയും കടമയാണ്. മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, ബുദ്ധമതക്കാർ, ജൂതന്മാർ എന്നിവരെ സംരക്ഷിക്കാൻ ഇന്ത്യയിലെ ഭൂരിപക്ഷത്തിന് കടമയുണ്ടെന്നായിരുന്നു പി ചിദംബരത്തിന്റെ പരാമർശം.
















Comments