ഗുവാഹത്തി: രാജ്യത്തിന് ഒരു സംഭാവനയും നൽകാത്തവർ സ്വാതന്ത്ര്യസമരസേനാനികളെ ചോദ്യം ചെയ്യരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം ഭരിച്ച അഹോം രാജവംശത്തിന്റെ ജനറൽ ലാചിത് ബോർഫുകാന്റെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഗളന്മാർ ഭാരതത്തിന്റെ വടക്ക് -കിഴക്കും ദക്ഷിണേന്ത്യയും ഒരിക്കലും കീഴടക്കിയിട്ടില്ല. അതിനവർക്ക് കഴിയില്ല. മുഗൾ ചക്രവർത്തിമാർ ഇന്ത്യ മുഴുവൻ കീഴടക്കിയെന്ന് ഇടതു ചരിത്രകാരന്മാർ വളച്ചൊടിച്ച് വരുത്തി തീർത്തിട്ടുണ്ട്. ഇതിനാൽ ചരിത്രം തിരുത്തി എഴുതേണ്ടതുണ്ടെന്ന് അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഗളൻമാരെ പ്രശംസിക്കുന്ന ഇടത് ചരിത്രകാരന്മാർ ശിവാജിയെ തള്ളി പറയുന്നു ഔറഗസേബിനെ പരാജയപ്പെടുത്തിയതിനാലാണ് ശിവാജിയെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഭാരതത്തിന്റെ ഒരു ഭാഗം മാത്രം ഭരിച്ചിരുന്ന മുഗളൻമാരെ ഇന്ത്യ മുഴുവൻ ഭരിച്ചിരുന്നു എന്ന തെറ്റായ പ്രചരണം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഗളന്മാർ ഇന്ത്യയെ മുഴുവൻ പരാജയപ്പെടുത്തി എന്ന് ചില ആളുകൾ കരുതുന്നത് ഇടതുപക്ഷ പാർട്ടിയുടെ ഗൂഢാലോചന കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വീർ സവർക്കർ വർഷങ്ങളോളം ജയിലിൽ കിടന്നു. സവർക്കറുടെ സംഭാവനയെ ചോദ്യം ചെയ്യുന്നത് പാപമാണ്, രാഹുൽ ഗാന്ധി ഈ പാപം ചെയ്യരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
















Comments