സൈക്കിളിൽ ഒരാൾ സഞ്ചരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയാൾ സഞ്ചരിക്കുന്നത് ഒറ്റയ്‌ക്കല്ല എന്നതുതന്നെയാണ് ഈ സൈക്കിൾ യാത്ര വൈറലാകാൻ കാരണം. ഒമ്പത് കുട്ടികളെ താങ്ങി നിർത്തിയാണ് യുവാവ് സൈക്കിളോടിക്കുന്നത്.
സൈക്കിളിൽ യുവാവ് ഇരിക്കുന്നതിന്റെ പിറകുവശത്തായി മൂന്ന് പേരും അവർക്ക് മുകളിൽ ഒരാളും നിൽക്കുന്നുണ്ട്. യുവാവിന്റെ തോളിൽ പിടിച്ചാണ് കക്ഷി നിൽക്കുന്നത്. സൈക്കിളിന്റെ മുൻവശത്ത് രണ്ട് പേർ ഇരിക്കുന്നുണ്ട്. കൂടാതെ ഏറ്റവും മുന്നിൽ യുവാവിന് അഭിമുഖമായി ഒരാളും ഇരിപ്പുണ്ട്. ശേഷിക്കുന്ന രണ്ട് പേർ യുവാവിന്റെ രണ്ട് കൈകളിലുമാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒമ്പത് കുരുന്നുകളെയും സൈക്കിളിൽ ഇരുത്തി ഏറെ ദൂരം യുവാവ് സൈക്കിളിൽ സഞ്ചരിക്കുന്നതും വീഡിയോയിൽ കാണാം. 7,200 ലൈക്കുകളും രണ്ടര ലക്ഷം കാഴ്ചക്കാരുമാണ് വീഡിയോ നേടിയത്.
आज दुनिया की आबादी 8 अरब हो गई, इस उपलब्धि को हासिल करने में ऐसे इंसानों को बहुत बड़ा योगदान रहा है👇 pic.twitter.com/Fiq62o0OiK
— Jaiky Yadav (@JaikyYadav16) November 15, 2022
ഏതോ വിദേശരാജ്യത്തെ ദൃശ്യങ്ങളാണെന്ന് തോന്നിപ്പിക്കുന്ന ഈ വീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ ലഭിച്ചത്. അപകടകരമാം വിധം സൈക്കിൾ ഓടിക്കുന്നതിനെ പലരും കുറ്റപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കുന്നത് ഇത്തരത്തിലുള്ള ആൾക്കാരാണെന്നും പലരും പ്രതികരിച്ചു. എന്നാൽ വീഡിയോയിൽ കാണുന്ന കുട്ടികൾ എല്ലാം യുവാവിന്റേത് ആകണമെന്നില്ലെന്നും ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്നും മറ്റ് ചിലർ പ്രതികരിച്ചു.
Comments