ന്യുയോർക്: ട്വിറ്ററിന്റെ ഉടമസ്ഥൻ മാറിയതോടെ ഗുണമുണ്ടായത് ഡൊണാൾഡ് ട്രംപിന് തന്നെ. മുൻ അമേരിക്കൻ പ്രസിഡന്റിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയാണ് എലോൺ മസ്‌ക് പിൻവലിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്പിറ്റോളിലേയ്‌ക്ക് 2021 ജനുവരി 6ന് അണികളെ ഇളക്കി വിട്ട് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ട്വിറ്റർ ട്രംപിന്റേയും അടുത്ത അനുയായികളുടേയും സ്വകാര്യ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചിരുന്നു.
ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് മസ്‌കിന്റെ നിരീക്ഷണം. സ്വയം മസ്‌ക് തന്നെ നിരോധനത്തെ മുന്നേ എതിർത്തിരുന്നു. അഭിപ്രായ സർവേയിൽ 15 ദശലക്ഷം വരുന്ന ട്വിറ്റർ ഉപഭോക്താക്കളിൽ 51.8 ശതമാനം പേരും ഇത്തരം നിരോധനങ്ങളെ എതിർത്തെന്നും മസ്‌ക് പറഞ്ഞു.
2021ലാണ് ട്രംപിനെതിരെ രാജ്യവ്യാപകമായ അക്രമം ആഹ്വാനം ചെയ്തതിന്റെ പേരിൽ ട്വിറ്റർ നടപടി എടുത്തത്.ട്വിറ്ററിനൊപ്പം ഫേസ്ബുക്കും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകൾ റദ്ദാക്കിയിരുന്നു.
















Comments