തിരുവനന്തപുരം: നഗരസഭ നിയമന കത്ത് വിവാദത്തിൽ മേയർ ഇന്ന് ഓംബുഡ്സ്മാന് വിശദീകരണം നൽകിയേക്കും. മേയർ ആര്യ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിയ്‌ക്കുമാണ് ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചത്. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന പരാതിയിലാണ് നടപടി.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി ഗോപിനാഥനാണ് ഈ മാസം 15 ന് മേയർക്ക് നോട്ടീസ് അയച്ചത്.ഈ മാസം ഇരുപതിന് മുൻപ് മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിയും വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസിലൂടെ അറിയിച്ചത്.
നഗരസഭ കേന്ദ്രീകരിച്ചുള്ള വ്യാപക അഴിമതിയിൽ പല മേഖലകളിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു.കത്ത് വിവാദത്തിൽ സത്യപ്രതിജ്ഞE ലംഘനം നടത്തിയെന്നായിരുന്നു ഓംബുഡ്‌സ്മാന് ലഭിച്ച പരാതി.എന്നാൽ വ്യക്തമായ കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദീകരണം നൽകാനുള്ള കാലാവധി ഇന്നലെ അവസാനിച്ചു.
അതേസമയം കത്ത് താൻ എഴുതിയില്ല നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പാർലമെന്ററി അംഗം ഡി ആർ അനിലിനെതിരെ നടപടിയെടുക്കുന്നതിൽ മേയർ മൗനം പാലിക്കുകയാണ്.ചട്ടലംഘനം നടത്തിയ വ്യക്തി മേയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തുടർന്നത് നിയമവിരുദ്ധമാണ്. ഇതെല്ലാം ഉൾപ്പെടുത്തി കൊണ്ടായിരിക്കണം മേയർ ഓംബുഡ്‌സ്മാന് വിശദീകരണം നൽകേണ്ടത്.ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ഒരു മേയർക്ക് നേരിട്ട് നോട്ടീസ് അയക്കുന്നത്.
















Comments