ന്യൂയോർക്:കാപ്പിറ്റോൾ ആക്രമണത്തിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളെല്ലാം കയ്യൊഴിഞ്ഞ ട്രംപിന് ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും സന്തോഷമില്ല. എലോൺ മസ്‌കിന്റെ നയങ്ങളിൽ അപാകത കാണുന്ന ഡോണാൾഡ് ട്രംപ് ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി. ട്രംപിന് അക്കൗണ്ട് നൽകിയതുവഴി നിലവിലെ തൊഴിൽ വിവാദത്തിൽ നിന്ന് തലയൂരാമെന്നായിരുന്നു മസ്‌കിന്റെ തന്ത്രം. എന്നാൽ ട്രംപിന്റെ നയം തിരിച്ചടിയാ വുകയാണ്.
ഏറെ വിവാദമുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ നിറയാൻ ട്രംപ് നടത്തിയ ശ്രമമാണ് ട്വിറ്റർ ഇല്ലാതാക്കിയത്. തിരഞ്ഞെടുപ്പിൽ ജോബൈഡനും കമലാ ഹാരിസും അടങ്ങുന്ന സംഘം അട്ടിമറി നടത്തിയാണ് ഭരണത്തിലേറിയതെന്ന് പറഞ്ഞാണ് ട്രംപ് അനുയായികളെ ഇളക്കിയത്. അമേരിക്ക ഇന്നേ വരെ കാണാത്ത അക്രമം ജനാധിപത്യ പ്രതിനിധി സഭയ്‌ക്ക് നേരെ നടന്നതിനെ ലോകം അമ്പരപ്പോടെയാണ് കണ്ടത്. ട്രംപിൽ നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകാതിരിക്കാനാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.
എലോൺ മസ്‌ക് ട്വിറ്ററിനെ വിലയ്‌ക്കു വാങ്ങിയ ശേഷം വൻ അഴിച്ചുപണികളും പുറത്താ ക്കലും അതിനെതിരായ വിമർശനവും കത്തിക്കയറുകയാണ്. ഇതിനിടെയാണ് ട്വിറ്റർ സുതാര്യമാണെന്ന അവകാശ വാദം ഉന്നയിച്ച മസ്‌ക് ട്രംപടക്കമുള്ള നിരവധി രാഷ്‌ട്രീയ നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം എടുത്തുകളഞ്ഞത്.
















Comments