ഗുവാഹട്ടി : 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ നടക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഇന്ദ്രജിത് പർമറിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലാകുന്നു. മഹൂദയിലെ സിറ്റിങ് എംഎൽഎയാണ് ഇന്ദ്രജിത് . വീഡിയോയിൽ തന്റെ പ്രദേശത്തെ മുസ്ലീം നിവാസികളെ ഇന്ദ്രജിത് അഭിസംബോധന ചെയ്യുകയും അവരെ ‘അള്ളാഹു’വിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഇതോടൊപ്പം ഹിന്ദു മേഖലയിൽ ഒരു ഡിസ്പെൻസറിയും നിർമിക്കാൻ അനുവദിക്കില്ലെന്നും ഇന്ദ്രജിത് പറയുന്നു.
ഈ വീഡിയോ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേല ട്വീറ്റ് ചെയ്തു . , “പല മുസ്ലീങ്ങളും, സ്ത്രീകളും നിങ്ങളുടെ എംഎൽഎ നിങ്ങളോടൊപ്പമില്ലെന്ന് പ്രചരിപ്പിക്കുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്റെ മാതാപിതാക്കളെപ്പോലെയാണ്, അള്ളാഹുവിനെ പോലെയാണ് . ഈ ഡിസ്പെൻസറി ആ പ്രദേശത്ത് ,ഹിന്ദു ആധിപത്യം ഉള്ള പ്രദേശത്ത് പോയാൽ പിന്നെ പ്രയോജനമില്ല. അവർ സ്വകാര്യ ആശുപത്രികളിൽ മാത്രമേ പോകൂ. മുസ്ലീം സമുദായം മാത്രമാണ് ആരോഗ്യകേന്ദ്രത്തിലേക്ക് പോകുന്നത്. നിങ്ങൾ കാരണമാണ് ഞാൻ എംഎൽഎ ആയത്. മുസ്ലീം സമുദായം എനിക്ക് ഒരുപാട് വോട്ടുകൾ തന്നിട്ടുണ്ട്. അവിടെ ഡിസ്പെൻസറി പണിയാൻ അനുവദിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു.- വൈറലായ വീഡിയോയിൽ ഇന്ദ്രജിത് പർമർ പറയുന്നു
എന്നാൽ, വീഡിയോ പഴയതാണെന്നാണ് കോൺഗ്രസ് വാദിക്കുന്നത് . നേരത്തെ മറ്റൊരു കോൺഗ്രസ് നേതാവ് ചന്ദൻജി താക്കോറിന്റെ സമാനമായ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിൽ മുസ്ലീം സമുദായത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്നും മുസ്ലീം സമുദായത്തിന് മാത്രമേ കോൺഗ്രസിനെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കാനാകൂ എന്നും ചന്ദൻജി പറഞ്ഞിരുന്നു.
















Comments