തിരുവനന്തപുരം: മിൽമ പാല വില വർധിപ്പിക്കുന്നു. ഡിസംബർ 1 മുതൽ വിലവർധന നടപ്പാക്കും. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇന്നലെ മുതൽ പാൽ വില വർധിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ വിലവർധന നടപ്പിലാക്കാൻ മിൽമയ്‌ക്ക് സർക്കാർ നിർദ്ദേശം ഇതുവരെ കൈമാറിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്ന് വിലവർധന നടപ്പിലാക്കാനാണ് ആലോചന. വിലവർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജെ.ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്.മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തിയിരുന്നു.
പാലിന്റെ വില കൂടുന്നതിനൊപ്പം മറ്റ് പാൽ ഉത്പന്നങ്ങളുടേയും വില കൂടും. ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. ക്ഷീര കർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും ഈ ആനുകൂല്യങ്ങളൊന്നും കർഷകർക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
















Comments