ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ ജൂവലറികളിലും റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പട്ന, ഭഗൽപ്പൂർ, ദേരി, ലഖ്നൗ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ വൻ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
പരിശോധനക്കിടെ, കണക്കിൽ പെടാത്ത 5 കോടി രൂപയും സ്വർണ്ണവും കണ്ടെത്തി. 14 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നൂറ് കോടി രൂപയ്‌ക്ക് മുകളിലുള്ള അനധികൃത പണമിടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ആവശ്യമെങ്കിൽ ക്രമക്കേട് നടത്തിയവരുടെ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറും. ഇനിയും പരിശോധനകൾ ഉണ്ടാകുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
Comments