ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് കണ്ടത് ആവേശകരമായ മത്സരമാണ്. സൗദി അറേബ്യ-അര്‍ജന്‍റീന പോരാട്ടത്തിൽ അട്ടിമറി ജയമാണ് സൗദി നേടിയത്. ഇരട്ട ഗോളുകളിലൂടെ അർജന്റീനയുടെ ഗോൾ വല കുലുക്കി കൊണ്ടുള്ള സൗദി അറേബ്യയുടെ പോരാട്ടം അതിഗംഭീരമായിരുന്നു. വിജയത്തിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പച്ച പടയ്‌ക്ക് മുന്നിൽ നിസ്സഹായതയോടെ തോറ്റു പോകുകയായിരുന്നു അർജന്റീന. സൗദി അറേബ്യയുടെ വിജയം ആരാധകർ ആഘോഷമാക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുകയാണ്. ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
ലോകകപ്പ് വേദിയില്‍ അയല്‍രാജ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സൗദി പതാക ഖത്തർ അമീർ കഴുത്തിലണിയുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മത്സരം കാണാനെത്തിയ ഖത്തര്‍ അമീറിന് ഒരു ആരാധകനാണ് സൗദി പതാക കൈമറിയത്. സന്തോഷത്തോടെ പതാക സ്വീകരിച്ച അമീര്‍ അത് കഴുത്തിലണിയുന്നത് വീഡിയോയിൽ കാണാം. ഖത്തര്‍ അമീറിന്‍റെ പിന്തുണയെ സ്റ്റേഡിയത്തിലെ സൗദി ആരാധകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
Watch: #Qatar’s Emir Sheikh Tamim bin Hamad is seen carrying #SaudiArabia’s flag and draping it around his neck during the Kingdom’s match against Argentina at the FIFA #WorldCup.https://t.co/G450866hTh pic.twitter.com/YB0Pj08uJS
— Al Arabiya English (@AlArabiya_Eng) November 22, 2022
36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി എത്തിയ അർജന്റീനയ്‌ക്ക് പക്ഷെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സൗദിയുടെ മിന്നും പ്രകടനത്തിൽ മിന്നലടിച്ചതു പോലെ നിൽക്കേണ്ടി വന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയ്‌ക്ക്. ആദ്യ പകുതിയില്‍ 1-0-ന് പിന്നിലായിട്ടും ശക്തമായി തിരിച്ചു വരവാണ് സൗദി നടത്തിയത്. രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഗോളുകളാണ് സൗദി ടീം അടിച്ചെടുത്തത്.
















Comments