ശിവമോഗ: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന അബ്ദുൾ മദീൻ താഹയെ കഴിഞ്ഞ മൂന്ന് വർഷമായി കണ്ടിട്ടില്ലെന്ന് കുടുബം. ബെംഗളൂരുവിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് താഹയെ കാണാതായത്. പിന്നീട് അവനെ കണ്ടിട്ടില്ല. എവിടെയാണെന്നറിയില്ലെന്നും താഹയുടെ മാതാവ് പറഞ്ഞു.
ബെംഗളൂരുവിൽ എഞ്ചിനീയിറിംഗ് പഠിച്ച വ്യക്തിയാണ്. പഠനശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നെ കാണാതായി. എന്തെങ്കിലും തെറ്റ് താഹ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അവൻ ശിക്ഷിക്കപ്പെടണമെന്നും താഹയുടെ കുടുംബം പ്രതികരിച്ചു.
29-കാരനായ താഹ ഏറ്റവും മൂത്ത മകനാണ്. അവന് ഒരു സഹോദരനും സഹോദരിയുമുണ്ട്. കുടുംബത്തിൽ എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. എന്തിനാണ് അവൻ ഈ തെറ്റെല്ലാം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അവനെക്കുറിച്ച് ഓർത്ത് ദുഃഖിക്കാത്ത ദിവസമില്ല. അവന്റെ തിരോധാനം ഏറെ സങ്കടത്തിലാഴ്‌ത്തിയെന്നും താഹയുടെ മാതാവ് പറഞ്ഞു. മംഗളൂരുവിൽ നടന്ന ഓട്ടോ സ്‌ഫോടനത്തിന്റെ ആസൂത്രകരിൽ ഒരാളാണ് അബ്ദുൾ മജീദ് താഹ. ഇയാൾക്കായി പോലീസ് തിരച്ചിലിലാണ്.
















Comments