അയ്യനെ കാണാൻ ഭക്തജനപ്രവാഹം; ഒരാഴ്ച കൊണ്ട് 30 കോടി കവിഞ്ഞ് നടവരവ്; വരുമാനമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ പോരായ്മ തുടരുന്നതിൽ തീർത്ഥാടകർക്ക് അമർഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യനെ കാണാൻ ഭക്തജനപ്രവാഹം; ഒരാഴ്ച കൊണ്ട് 30 കോടി കവിഞ്ഞ് നടവരവ്; വരുമാനമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ പോരായ്മ തുടരുന്നതിൽ തീർത്ഥാടകർക്ക് അമർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:35 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ആദ്യ ഒരാഴ്ച കൊണ്ട് വരുമാനം മുപ്പതു കോടി കവിഞ്ഞതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധികൾ മൂലം നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് വലിയ ആശ്വാസമാണ് വരുമാന വർധനവ്. ഒരുവശത്ത് വരുമാനം കുത്തനെ കൂടുമ്പോഴും ശബരിമലയിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കാൻ ദേവസ്വം ബോർഡും സർക്കാരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

കൊറോണ നിയന്ത്രണങ്ങൾ മാറ്റിയതിനാൽ ശബരിമല സന്നിധാനത്തേക്ക് ഇക്കുറി വലിയ ഭക്തജനപ്രവാഹമാണുണ്ടാകുന്നത്. ഇതുതന്നെയാണ് വരുമാനം ഒരാഴ്ച കൊണ്ട് 30 കോടി രൂപയിലെത്താൻ കാരണം. കഴിഞ്ഞ വർഷം ആദ്യ പത്തു ദിവസത്തിനുള്ളിൽ കേവലം 10 കോടി രൂപ മാത്രമായിരുന്നു നടവരവ്.

ഇത്തവണ അരവണയുടെ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. എന്നാൽ ഈ കണക്കുകളുടെ ഔദ്യോഗിക വിവരങ്ങൾ ദേവസ്വം ബോർഡ് പുറത്തു വിട്ടിട്ടില്ല. വരുമാനമുണ്ടെങ്കിലും അതിൽ കൂടുതൽ ചിലവുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.

വരുമാനം ഗണ്യമായി വർധിക്കുമ്പോഴും ശബരിയിൽ എത്തുന്ന തീർത്ഥാടകർക്ക് കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ ഭക്തർക്ക് വലിയ പ്രതിഷേധമാണുള്ളത്. വരും ദിവസങ്ങളിലും സന്നിധാനത്ത് തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ശബരിമല നടവരവ് റെക്കോർഡ് രേഖപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.

Tags: SABARIMALAaravanaRevenue
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies