തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടർന്ന് കേരളം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു. 2000 കോടി രൂപയാണ് ഇത്തവണ കടമെടുക്കുന്നത്. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാകും. അടുത്ത മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ വേണ്ടിയാണ് കടമെടുക്കുന്നത്.
ഡിസംബർ വരെ ആകെ 17,936 കോടി രൂപയാണ് കേന്ദ്ര സർക്കാർ കടമെടുക്കാൻ അനുവദിച്ചിട്ടുള്ളത്. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. ഇനി ശേഷിക്കുന്നത് 2500 കോടി മാത്രം. ഡിസംബറിന് ശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പണമില്ലാത്തത് കാരണം ഇപ്പോൾ തന്നെ നിരവധി പദ്ധതികൾ മാറ്റിവെച്ചിട്ടുണ്ട്.
കടമെടുക്കാതെ മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കുന്നില്ല എന്നാണ് വിലയിരുത്തൽ. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ വേണ്ടി ഫലപ്രദമായ പദ്ധതികൾ കൊണ്ടുവരാൻ ഇനിയുംകഴിഞ്ഞിട്ടില്ല.
2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന് ധനകാര്യ വകുപ്പ് വിജ്ഞാപനമിറക്കി. നവംബർ 29 മുതൽ ഇതിന്റെ ലേലം നടക്കും.
















Comments