പത്തനംതിട്ട: അരണവണ നിറയ്‌ക്കാനായി നിലയ്‌ക്കലിലേക്ക് എത്തിച്ച ടിന്നുകൾ പൊട്ടിയ നിലയിൽ. 40 ബോക്‌സ് ടിന്നുകളാണ് ഉപയോഗ ശൂന്യമായത്. ഡൽഹിയിലെ മോട്ടി എന്ന കമ്പനിയിൽ നിന്നുള്ള ടിന്നുകളാണ് പൊട്ടിയ നിലയിൽ ലഭിച്ചത്. എന്നാൽ ഇത് അരവണ നിർമാണത്തെ ബാധിക്കില്ലെന്നും വീഴ്ച ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് അയച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു. പൊട്ടിയ ടിന്നുകൾക്ക് പകരം പുതിയ ടിന്നുകൾ എത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അരവണ ടിൻ വിതരണം ചെയ്യുന്ന കരാർ കമ്പനിക്ക് ഹൈക്കോടതി താക്കീത് നൽകിയത്. ആവശ്യാനുസരണം ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അരവണ നിറയ്‌ക്കാനുള്ള ടിൻ ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യുന്നില്ലെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് കോടതി ഇടപെട്ടത്. ടിൻ വിതരണത്തിൽ കരാറുകാർ വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കാനും കോടതി ഉത്തരവുണ്ട്. ഇതിന് പിന്നാലെയാണ് നിലയ്‌ക്കൽ എത്തിച്ച 40 ബോക്സുകളിലെയും ടിന്നുകൾ പൊട്ടിയ നിലയിൽ കണ്ടെത്തിയത്.
















Comments