ന്യൂഡൽഹി: സ്വവർഗവിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. സ്വവർഗാനുരാഗികളായ രണ്ട് പുരുഷന്മാരാണ് ഹർജി സമർപ്പിച്ചത്.
ഹൈദരാബാദ് സ്വദേശികളാണ് ഹർജിക്കാർ. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ സ്വവർഗവിവാഹം ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജിയിൽ ഇന്ന് വാദം കേൾക്കും.
കഴിഞ്ഞ പത്ത് വർഷമായി ദമ്പതികളായി ജീവിക്കുന്നവരാണ് സുപ്രിയോ ചക്രബർത്തിയും അഭയ് ദംഗും. പ്രണയത്തിന്റെ ഒമ്പതാം വാർഷികത്തിലാണ് രണ്ട് പേരും വിവാഹിതരായത്. മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2021 ഡിസംബറിൽ ഇരുവരും വിവാഹിതരായി.
നിലവിൽ എതിർലിംഗക്കാരായ രണ്ട് പേർ തമ്മിലുള്ള വിവാഹം മാത്രമാണ് സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ വരുന്നത്. ഇതേ നിയമപരിരക്ഷ സ്വവർഗ ദമ്പതികൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിയിൽ പറയുന്നു.
















Comments