ഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ അനുകൂലിച്ച് നടൻ പ്രകാശ് രാജ്. റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമർശത്തെ അപലപിച്ച അക്ഷയ് കുമാറിനെ പ്രകാശ് രാജ് വിമർശിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് റിച്ചയെ അനുകൂലിക്കുകയും അക്ഷയ് കുമാറിനെ പ്രകാശ് രാജ് വിമർശിക്കുകയും ചെയ്തിരിക്കുന്നത്. പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ട്വീറ്റ് ചെയ്തതിന് ‘ഗാൽവൻ ഹായ് പറയുന്നു’ എന്ന് റിച്ച കുറിക്കുകയായിരുന്നു. ഇതാണ് വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്.
‘ഇത് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരിക്കലും നമ്മുടെ സുരക്ഷാ സേനയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുത്. നാം നിലനിൽക്കുന്നത് തന്നെ അവർ ഉള്ളതുകൊണ്ടാണ്’ എന്നായിരുന്നു റിച്ചയുടെ പോസ്റ്റ് പങ്കുവെച്ച് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്. ഇപ്പോൾ റിച്ച ഛദ്ദയെ അനുകൂലിച്ചും അക്ഷയ് കുമാറിനെ എതിർത്തും രംഗത്തു വന്നിരിക്കുകയാണ് പ്രകാശ് രാജ്.
‘ഞാൻ റിച്ച ഛദ്ദയുടെ ഒപ്പം നിൽക്കുന്നു. അവർ എന്താണ് ഉദ്ദേശിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അക്ഷയ് കുമാറിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. അക്ഷയ് കുമാറിനേക്കാൾ ഈ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെയാണ്’ എന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് പ്രകാശ് രാജിന്റെ അധിക്ഷേപകരമായ പ്രതികരണത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ‘അക്ഷയ് കുമാർ ഈ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകനാണ്, അദ്ദേഹത്തേക്കാൾ എങ്ങനെയാണ് സൈന്യത്തെ അപമാനിക്കുന്ന റിച്ച ഛദ്ദ ഈ രാജ്യത്തിന് വേണ്ടപ്പെട്ടതാകുന്നതെന്ന് പ്രകാശ് രാജ് വ്യക്തമാക്കണം’ എന്നിങ്ങനെ നീളുന്നു ജനങ്ങളുടെ പ്രതികരണങ്ങൾ.
Didn’t expect this from you @akshaykumar ..having said that @RichaChadha is more relevant to our country than you sir. #justasking https://t.co/jAo5Sg6rQF
— Prakash Raj (@prakashraaj) November 25, 2022
Comments