ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്‌ക്കിടെ വീണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പരിക്ക്. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വേണുഗോപാൽ വീണ്ടും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു.
തിക്കിലും തിരക്കിലും പെട്ടാണ് വേണുഗോപാൽ നിലത്ത് വീണതെന്നാണ് കോൺഗ്രസ് പറയുന്നത്. രാവിലെയോടെയായിരുന്നു സംഭവം. വീഴ്ചയിൽ കൈയ്‌ക്കും, കാൽമുട്ടിനുമാണ് പരിക്കേറ്റത്. രാഹുൽ ഗാന്ധിയെ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത് എന്നും, ഇത് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്. യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കുചേർന്നിട്ടുണ്ട്.
















Comments