ചൂട് കാലമായാൽ പിന്നെ നിരന്തരം ഓരോ രോഗങ്ങൾ അലട്ടുന്നത് പതിവാണ്. ചൂടാണെന്ന് കരുതി വീട്ടിൽ തന്നെ തുടരാനും കഴിയില്ല. അങ്ങനെ പുറത്തുപോകുമ്പോഴും അല്ലെങ്കിൽ അമിതമായി ചൂടേൽക്കുമ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. കുട്ടികളൊന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും പിടിപെടുന്ന ഒന്നാണ് ചൂടുകുരു. ഇതിന് പരിഹാരം കാണുന്നതിനായി പല തരത്തിലുള്ള മരുന്നുകളും ക്രീമുകളും ഉപയോഗിച്ച് മടുത്തവരാകും ഭൂരിഭാഗം ആളുകളും. എന്നാൽ ഇതിന് പ്രതിവിധി വീട്ടിൽ തന്നെയുണ്ടെന്നുള്ള കാര്യം പലർക്കും അറിയില്ലായെന്നതാണ് വാസ്തവം.
അരി കഴുകിയ വെള്ളത്തിൽ കുളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ..അതേ ചൂടുക്കുരുവിനോട് ബൈ പറയാൻ ഇതിലും ലളിതമായ മാർഗമില്ല. കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്ത്രം വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.
തണുത്ത വെള്ളം പഞ്ഞിയിലോ കോട്ടണിലോ മുക്കി ചൂടുക്കുരുവിൽ വെയ്‌ക്കുന്നത് ചൂടുക്കുരുവിനെ ഇല്ലാതാക്കാൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ഐസ് ക്യൂബുകൾ വെയ്‌ക്കുന്നതും നല്ലതാണ്.
തൈരും ചൂടുക്കുരുവിനെ ഇല്ലാതാക്കാൻ മികച്ചതാണ്. ചൂടുക്കുരുവുള്ള ഭാഗത്ത് തൈര് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇടയ്‌ക്ക് മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
















Comments