കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി . സംസ്ഥാനത്ത് സിഎഎ നടപ്പിലാക്കുമെന്നും , ധൈര്യമുണ്ടെങ്കിൽ തടയാനുമാണ് സുവേന്ദു അധികാരിയുടെ വെല്ലുവിളി . നോർത്ത് 24 പർഗാനാസ് ജില്ലയിലെ താക്കൂർനഗറിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഞങ്ങൾ സിഎഎയെക്കുറിച്ച് പലതവണ സംസാരിച്ചു. സിഎഎ സംസ്ഥാനത്ത് നടപ്പാക്കും. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അത് നടപ്പിലാക്കുന്നതിൽ നിന്ന് തടയുക. ആരുടെയും അവകാശങ്ങൾ കവർന്നെടുക്കുന്നതിൽ കേന്ദ്രസർക്കാർ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മോദി സർക്കാർ കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് നിറവേറ്റി , അതുപോലെ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനവും ബിജെപി നിറവേറ്റും.നിയമപരമായ രേഖകളുള്ള ഒരു താമസക്കാരന്റെ പൗരത്വം എടുത്തുകളയുമെന്ന് സിഎഎ നിയമം പറയുന്നില്ലെന്നും .- അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ സിഎഎ വ്യവസ്ഥ ചെയ്യുന്നു. സിഎഎയുടെ നിയമങ്ങൾ ഇതുവരെ സർക്കാർ രൂപപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ നിലവിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
















Comments