ന്യൂഡൽഹി : സോമനാഥ് ക്ഷേത്രത്തിലുള്ളത് അള്ളാഹുവാണെന്ന് രാജ്‌കോട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇന്ദ്രനിൽ രാജ്ഗുരു . ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്‌കോട്ടിലെ ജംഗ്ലേശ്വറിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ്ഗുരു.
അള്ളാഹുവും മഹാദേവനും ഒരുപോലെയാണെന്നും, സോമനാഥിൽ അള്ളാഹുവും അജ്മീറിൽ മഹാദേവനുമാണുള്ളതെന്നുമാണ് ഇന്ദ്രനിൽ രാജ്ഗുരുവിന്റെ പ്രസ്താവന .
ഞാൻ ഹിന്ദു തീർഥാടകരോടൊപ്പം ട്രെയിനിൽ സോമനാഥിലേക്ക് പോയാലും, മുസ്ലീം തീർഥാടകരോടൊപ്പം അജ്മീറിലേക്ക് ട്രെയിനിൽ പോയാലും, അത് എനിക്ക് തുല്യ സന്തോഷം നൽകുന്നു എന്ന് പറഞ്ഞ രാജ്ഗുരു അള്ളാഹു അക്ബർ മുഴക്കിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത് .
2022 ഡിസംബർ 1-ന് രാജ്‌കോട്ട് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും . 2012-ൽ രാജ്‌കോട്ട് ഈസ്റ്റ് മണ്ഡലത്തിലേക്ക് രാജ്ഗുരു ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഏപ്രിലിൽ അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേർന്നു, നവംബറിൽ കോൺഗ്രസിലേക്ക് മടങ്ങി.
















Comments