സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ഉദ്യാനത്തിന്റെ ചിത്രം. വയലറ്റും മഞ്ഞയും പൂക്കൾ നിറഞ്ഞു നിൽക്കുന്ന അതമിനോഹരമായ ഉദ്യാനത്തിലെ ഒളിച്ചിരിക്കുന്ന പൂമ്പാറ്റയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചിത്രം വൈറലായത്. ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ മാന്ത്രികത ഇഷ്ടപ്പെടുന്നവരെ ഇത്തവണ കുഴക്കിയിരിക്കുകയാണ് വെറുമൊരു പൂമ്പാറ്റ.
എത്ര നേരം നോക്കിയിരുന്നിട്ടും ചിത്രത്തിലെ പൂമ്പാറ്റയെ കണ്ടെത്താൻ ഭൂരിഭാഗം ആളുകൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് പ്രത്യേകത. കണ്ണിനെ കുഴക്കിയ ഈ ചിത്രത്തിലെ പൂമ്പാറ്റ മറഞ്ഞിരിക്കുന്നത് ഉദ്യാനത്തിലെ മഞ്ഞ നിറമുള്ള പൂക്കൾക്ക് മുകളിലാണ്. പൂമ്പാറ്റയുടെ നിറവും മഞ്ഞയായതിനാലാണ് ഇത് തിരിച്ചറിയാൻ പ്രയാസം തോന്നിയത്.
എപ്പോഴും ആളുകളിൽ ആകാംക്ഷ നിറയ്‌ക്കുന്നവയാണ് ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഓരോരുത്തരുടെയും നിരീക്ഷണപാടവവും കണ്ണിന്റെ ദൃശ്യപരതയും അനുസരിച്ച് ചിത്രത്തെ നോക്കികാണുന്നതിൽ വ്യത്യാസമുണ്ടാകും. യഥാർത്ഥത്തിൽ എന്തെല്ലാം ഒരു ചിത്രത്തിൽ അടങ്ങിയിട്ടുണ്ടോ അതെല്ലാം കാണണമെന്ന് നിർബന്ധമില്ലെന്നതാണ് ഇത്തരം ചിത്രങ്ങളുടെ സവിശേഷത. കൂടാതെ ചിത്രത്തിൽ ഇല്ലാത്ത പലതും ഉണ്ടെന്ന് തോന്നുകയും ചെയ്യും. ആളുകളിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഇത്തരം ചിത്രങ്ങൾ എപ്പോഴും ഇന്റർനെറ്റ് ലോകം ചർച്ച ചെയ്യാറുണ്ട്.
Comments