ചെന്നൈ: തമിഴ്‌നാട്ടിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. വില്ലുപുരം ജില്ലയിലെ കണ്ടംമഗലത്തിന് സമീപമാണ് അപകടം നടന്നത്.
ശേഖർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മണികണ്ഠൻ (35), അയ്യപ്പൻ (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ടാങ്കിനുള്ളിൽ നിന്ന് രണ്ട് പേരെയും പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments