തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളായ രണ്ട് പേർ പിടിയിൽ. ഒഡീഷ സ്വദേശിയായ സാംസൺ ഖണ്ഡ, ഇയാളുടെ ബന്ധുവായ ഇസ്മായേൽ ഖണ്ഡ എന്നിവരാണ് പിടിയിലായത്. എറണാകുളം തടിയിട്ടപറമ്പ് പോലീസ് ഒഡീഷയിലെത്തിയാണ് ഇരുവരെയും പിടികൂടിയത്.
ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുന്നവരാണ് പ്രതികൾ. പിന്നീട് കഞ്ചാവ് മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യും. സംഘത്തിലെ തലവനാണ് സാംസൺ ഖണ്ഡെ. കേരള, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ.
റായ്ഗഡിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ വനമേഖലയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഓരോ ദിവസവും നൂറ് കണക്കിന് കിലോ കഞ്ചാവാണ് സംഘം മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Comments