തിരുവനന്തപുരം: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന അടുത്ത ജെയിംസ് കാമറൂൺ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ഫിയോക്ക് വ്യക്തമാക്കി.
മൂന്ന് ആഴ്ച പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങൾക്കുള്ള മാനദണ്ഡം അവതാർ 2 ലംഘിച്ചതായും ഫിയോക്ക് അധികൃതർ പറഞ്ഞു. വിതരണക്കാർ ആവശ്യപ്പെടുന്ന തുക കൂടുതലാണെന്നും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.
ഡിസംബർ 16ന് ആഗോള റിലീസ് പ്രഖ്യാപിച്ച ചിത്രം മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ അവതാറിന്റെ സീക്വൽ ചിത്രമാണ് അവതാർ ദ വേ ഓഫ് വാട്ടർ. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ചത്.
















Comments