കൊച്ചി: അവതാറിന്റെ സീക്വൽ ചിത്രത്തിന് കേരളത്തിൽ വിലക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ച അവതാർ ദ വേ ഓഫ് വാട്ടർ എന്ന ചിത്രം കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവും തീയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ വ്യക്തമാക്കി.
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂൺ ചിത്രമാണ് അവതാർ 2. ചിത്രത്തിന്റെ റിലീസുമായി സഹകരിക്കില്ലെന്ന് നേരത്തെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കിയിരുന്നു. അന്യഭാഷാ ചിത്രങ്ങൾക്ക് സാധാരണയായി 50-55 ശതമാനമാണ് കളക്ഷനിൽ നിന്നും നൽകുന്നത് എന്നിരിക്കെ അവതാറിന്റെ അണിയറപ്രവർത്തകർ 60 ശതമാനമാണ് ചോദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ചത്.
ഫിയോക്കിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ 400 തീയേറ്ററുകളിൽ അവതാർ റിലീസ് ചെയ്യുകയില്ല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ആറ് ഭാഷകളിലായി ഇന്ത്യയിൽ റിലീസിനെത്തുന്ന സീക്വൽ ചിത്രം ഡിസംബർ 16നാണ് തീയേറ്ററുകളിൽ എത്തുന്നത്.
















Comments