ദിസ്പൂർ : ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്ത് അസം സർക്കാർ . 35,800 വിദ്യാർത്ഥികൾക്കാണ് സ്‌കൂട്ടർ ലഭിച്ചത്. ഇതിൽ 29,748 പേർ പെൺകുട്ടികളും 6,052 പേർ ആൺകുട്ടികളുമാണ്. 75 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കാണ് സർക്കാർ സ്‌കൂട്ടർ നൽകിയത്.
സംസ്ഥാനത്ത് ബിരുദാനന്തര ബിരുദം നേടുന്ന പെൺകുട്ടികൾക്ക് പ്രതിവർഷം 10,000 രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചടങ്ങിൽ പ്രഖ്യാപിച്ചു. ഈ പദ്ധതിയെ കുറിച്ചും ശർമ്മ വ്യക്തമാക്കി. പെൺകുട്ടികളെ തങ്ങൾ പിന്തുണയ്‌ക്കുന്നു. ഈ പണം മാതാപിതാക്കളുടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. ഈ പദ്ധതി നിരവധി പെൺകുട്ടികളെ ബിരുദാനന്തര പഠനത്തിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ബിരുദം നേടുന്ന പെൺകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ശർമ്മ പറഞ്ഞു. ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു, മറ്റ് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.
Comments