ന്യൂഡൽഹി: രാജ്യത്ത് വിതരണ ശൃംഖല കുതിക്കുന്നു. നവംബർ മാസത്തിൽ കാർ വിൽപ്പനയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2022 അവസാനത്തോടെ റേക്കോർഡ് നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയാണ് കണക്കുകൾ നൽകുന്നത്. ഉത്സവ സീസൺ അവസാനിച്ചിട്ടും കാർ വിൽപ്പന മുന്നേറുകയാണ്.
മെച്ചപ്പെട്ട സെമി കണ്ടക്ടറുകളും മറ്റ് ഉത്പാദന സാഹചര്യത്തിന്റെയും മെച്ചപ്പെട്ട സാഹചര്യത്തിൽ മാരുതി 21 ശതമാനം വളർച്ച കൈവരിച്ചതായി ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വ്യവസായം 3.8 ദശലക്ഷം യൂണിറ്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഉയർന്ന നിരക്കായിരിക്കുമിത്. നവംബർ മാസത്തിലെ വിൽപ്പന 3.2 ദശലക്ഷം യൂണിറ്റാണ്.
ടാറ്റ മോട്ടോഴ്സിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന ഹ്യുണ്ടായ് വിൽപ്പനയിൽ 30% വളർച്ച രേഖപ്പെടുത്തി. 48,003 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ നടക്കുന്ന ഗ്രേറ്റർ നോയിഡ ഓട്ടോ എക്സ്പോയിൽ പുതിയ മോഡലുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്.
പ്രാദേശിക ഇന്ത്യൻ ബ്രാൻഡുകളുടെ വളർച്ചയിലും കുതിപ്പ് രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സിന്റെ വിൽപ്പന നവംബറിൽ 55 ശതമാനം ഉയർന്ന്് 46,425 യൂണിറ്റിലെത്തി. മഹീന്ദ്രയുടെ എണ്ണം 56 ശതമാനം ഉയർന്ന് 30,392 യൂണിറ്റിലെത്തി. പണപ്പെരുപ്പത്തിനെക്കുറിച്ചും മാന്ദ്യത്തെ കുറിച്ചുമുള്ള ആശങ്കകൾ പുതിയ ബുക്കിംഗിന് വഴിവെച്ചെന്നാണ് വിദഗ്ധർ പറയുന്നത്. വിതരണ പ്രശ്‌നങ്ങൾ ലഘൂകരിച്ചതിനാലാണ് നവംബറിൽ ശക്തമായ വിൽപ്പന രേഖപ്പെടുത്തിയത്.
















Comments