അഹമ്മദാബാദ് : ഏറെ കാലം ബ്രിട്ടീഷുകാരുടെ കീഴിൽ പണിയെടുത്തത് കൊണ്ട് കോൺഗ്രസിന് ഇപ്പോഴും അടിമതത്തിന്റെ മാനസികാവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് സർദാർ വല്ലഭഭായ് പട്ടേലിനെ അംഗീകരിക്കാൻ ഒരിക്കലും സാധിച്ചിരുന്നില്ല. കാരണം അവർ വിഭജിച്ച് ഭരിക്കുന്നതിലാണ് വിശ്വസിച്ചിരുന്നത്. അതേസമയം സർദാർ വല്ലഭഭായ് പട്ടേൽ ജനങ്ങളുടെ ഐക്യത്തിൽ വിശ്വസിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അവരിലൊരാളായി കാണാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.
ഒരു സമുദായത്തെയോ ജാതിയെയോ മതത്തെയോ മറ്റൊരു സമുദായത്തിനെതിരാക്കുന്ന കോൺഗ്രസിന്റെ നയം രാജ്യത്തെ ദുർബലപ്പെടുത്തി. ഏറെ കാലം അവർ ബ്രിട്ടീഷുകാർക്ക് കീഴിലാണ് ജോലി ചെയ്തത്. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാരുടെ എല്ലാ വൃത്തികെട്ട ശീലങ്ങളും കോൺഗ്രസിന് ലഭിച്ചു. വിഭജിച്ച് ഭരിക്കുന്ന നയവും അടിമകളാക്കി വയ്‌ക്കുന്ന നയവുമെല്ലാം ബ്രിട്ടീഷുകാരുടേതാണ്.
പ്രതിപക്ഷ പാർട്ടി നേതാക്കൾ നർമ്മദ ജില്ലയിലെ ഏകതാ പ്രതിമയും സ്മാരകവും സന്ദർശിക്കുന്നത് ഒഴിവാക്കുകയാണ്. മോദി പ്രതിമ നിർമ്മിച്ചതുകൊണ്ടാണോ പട്ടേലിനോട് നിങ്ങൾക്ക് തൊട്ടുകൂടായ്മയായത് എന്നാണ് അദ്ദേഹം ചോദിച്ചത് സർദാർ വല്ലഭഭായ് പട്ടേലിനെ അപമാനിച്ചതിന് ആനന്ദ് ജില്ലയിലെ ജനങ്ങൾ കോൺഗ്രസിനെ ശിക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments