അസമിൽ നിന്നുള്ള ഒരു മെക്കാനിക്കും അദ്ദേഹം പരിഷ്കരിച്ച വാഹനവുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് സമ്മാനിക്കാനായി തന്റെ പഴയ സ്വിഫ്റ്റ് കാർ ലംബോർഗിനിയുടെ രൂപത്തിൽ പരിഷ്കരിച്ചിരിക്കുകയാണ് കരിംഗഞ്ച് സ്വദേശിയായ നൂറുൽ ഹക്ക്. തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വാഹനം സമ്മാനിക്കാൻ അദ്ദേഹം ഗുവാഹത്തിയിലെത്തി. നേരത്തെ സിൽചാർ ജില്ലയിൽ വച്ച് നൂറുൽ ഹക്കിനെ പരിചയപ്പെട്ട ശേഷം ഹിമന്ത ബിശ്വ ശർമ്മ തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
‘കരിംഗഞ്ചിൽ നിന്നുള്ള കാർ പ്രേമിയായ നൂറുൽ ഹക്ക് നിർമ്മിച്ച കാറിൽ ഇരിക്കുമ്പോൾ ലംബോർഗിനിയിൽ ഇരിക്കുന്നതിന്റെ ത്രില്ല് ഉണ്ടായിരുന്നു’ എന്നാണ് ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തത്. ഇപ്പോൾ തന്റെ വാഹനം മുഖ്യമന്ത്രിക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നൂറുൽ ഹക്ക്. മാരുതി സ്വിഫ്റ്റിന്റെ എഞ്ചിനും ട്രാൻസ്മിഷനും അതേപോലെ നിർത്തി തന്നെയാണ് കാറിനെ പരിഷ്കരിച്ചിരിക്കുന്നത്. എന്നാൽ കാർബൺ ഫൈബർ ഷെല്ലിന് പകരം മെറ്റൽ ഷീറ്റുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ ലംബോർഗിനിയുടെ തനത് മുദ്രയായ സിസർ ഡോറുകളും നൂറുൽ ഹഖ് വാഹനത്തിന് നൽകിയിരിക്കുന്നു.
Assam | I have modified a Maruti Swift into a model of Lamborghini for Assam CM Himanta Biswa Sarma. This took me 4 months to modify this. I always wanted to work on modifying cars, I have earlier worked in a garage for around 18 years: Nurul Haque, Car Mechanic
(02.12) pic.twitter.com/sKXkBZxDpj— ANI (@ANI) December 3, 2022
ലംബോർഗിനി പോലൊരു സ്പോർട്സ് കാർ ഓടിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതിനാൽ തന്റെ ഈ സ്വപ്നത്തിനായി 10 ലക്ഷത്തിലധികം രൂപ ചിലവഴിച്ചതായി 31-കാരനായ നൂറുൽ ഹക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘നേരത്തെ, നാഗാലാൻഡിലെ ദിമാപൂരിൽ മോട്ടോർ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഞാൻ. അവിടെ വച്ച് കാറുകൾ പരിഷ്കരിക്കാൻ ആരംഭിച്ചു. കഴിഞ്ഞ വർഷവും ഞാൻ ഒരു കാറിനെ ലംബോർഗിനി പോലെയുള്ള സ്പോർട്സ് വാഹനമാക്കി മാറ്റി. അതിനുശേഷമാണ്, സ്വിഫ്റ്റ് കാർ ലംബോർഗിനിയുടെ രൂപത്തിലേയ്ക്ക് മാറ്റിയത്. ഇത് ഞാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നൽകാൻ ആഗ്രഹിച്ചു’ എന്ന് നൂറുൽ ഹക്ക് പറഞ്ഞു.
Wrapped up my day at Silchar with a walk from Itkhola to Circuit House along with our karyakartas. Happy to meet a lot of warm-hearted along the way.
Also had the thrill of being at the wheel of a 'Lamborghini' assembled by Nurul Haque, a car enthusiast from Karimganj. pic.twitter.com/7EMsG4MtbT
— Himanta Biswa Sarma (@himantabiswa) November 29, 2022
Comments