വിശാഖപട്ടണം: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ കുടുങ്ങി വിദ്യാർത്ഥിനി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്താണ് ഞെട്ടിക്കുന്ന സംഭവം. ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേയ്‌ക്ക് ഇറങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥിനി അപകടത്തിൽപ്പെട്ടത്.
വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ട്രെയിനിൽ നിന്ന് ഇറങ്ങവെ കാൽ വഴുതി പെൺകുട്ടി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽ ട്രാക്കിൽ വീഴുകയായിരുന്നു. സംഭവം കണ്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രെയിൻ നിർത്തിയതാണ് വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ചത്.
ഗുണ്ടൂർ-രായഗഡ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വിദ്യാർത്ഥി വീണത്. അപകടം കണ്ടതോടെ ജനങ്ങൾ ഓടിക്കൂടി. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെട്ടു. ഉടൻ തന്നെ ട്രെയിൻ നിർത്തി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ നടത്തി. രക്ഷപ്പെടുത്തിയ വിദ്യാർത്ഥിനിയെ ചികിത്സയ്‌ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments