കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ട്രോളി ബാഗിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ കസ്റ്റംസ് പിടികൂടി.
ദുബായിൽ നിന്നാണ് ഇയാൾ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ വന്നിറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ചു. അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ ശ്രമിച്ചത്.
കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറായിരുന്നില്ല. ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
Comments