നടി അഷു റെഡ്ഡിയുമൊത്തുള്ള സംവിധായകൻ രാം ഗോപാൽ വർമ്മയുടെ വിഡിയോ അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് വിവാദത്തിന് കാരണം. നടി സോഫയിലും രാം ഗോപാൽ വർമ്മ നിലത്തും ഇരുന്നായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ അവസാനം സംവിധായകൻ നടിയുടെ കാലില്‍ ചുംബിക്കുന്നതും നക്കുന്നതും കാൽ വിരലുകൾ വായ്‌ക്കുള്ളിലേയ്‌ക്ക് കയറ്റുന്നതും കാണാം. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനത്തിന് കാരണമായി.
നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി സംവിധായകൻ ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് രാം ഗോപാൽ വർമ്മ അഷു റെഡ്ഡിയുടെ കാൽ നക്കുന്നത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നു. വീഡിയോ വിവാദമായതോടെ സംഭവത്തിൽ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കാനാണ് താൻ തറയിൽ ഇരുന്ന് നടിയുടെ കാലില്‍ ചുംബിക്കുകയും നക്കുകയും ചെയ്തതെന്ന് രാം ഗോപാൽ വർമ്മ വിശദീകരിക്കുന്നു. തെന്നിന്ത്യൻ നടി അപ്‌സര റാണിയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും രാം ഗോപാൽ വർമ്മ പുതുതായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, താരത്തിന്റെ ആർജെവി ആന്റ് ലേഡി ആർജെവി എന്ന പുതിയ അഭിമുഖവും വിവാദമാകുകയാണ്.
















Comments