കോഴിക്കോട്: ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങിയ പതിനഞ്ചുകാരന് രക്ഷകരായി അഗ്നിശമനസേന. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരനാണ് ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് അഗ്നിശമനസേനയെ സമീപിച്ചത്.
മോതിരം കുടുങ്ങിയതിനെ തുടർന്ന് കുട്ടിയെ ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ ഡോക്ടർമാർ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്‌ളക്‌സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് അഗ്നിശമനസേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.ഡോക്ടർമാർ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാൽ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു.
ചെറിയ മോതിരം കുടുങ്ങിയത് കാരണം ജനനേന്ദ്രിയകമാകെ വീർത്ത് വലുതായ നിലയിലായിരുന്നു. യൂട്യൂബിലെ വീഡിയോകൾ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലൂടെ കയറ്റിയതെന്ന് കുട്ടി വെളിപ്പെടുത്തി.
















Comments