ന്യൂഡൽഹി : ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനത്താവളത്തിൽ തിക്കും തിരക്കും വർദ്ധിക്കുന്നുവെന്ന പരാതിയെ തുടർന്ന് മൂന്നാമത്തെ ടെർമിനലിലാണ് കേന്ദ്രമന്ത്രി സന്ദർശിച്ചത്.
വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. അവർക്ക് നിർദ്ദേശങ്ങളും നൽകി. പരിശോധനയ്‌ക്ക് ശേഷം, കേന്ദ്രമന്ത്രി എല്ലാ ഉദ്യോഗസ്ഥരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ അവലോകനം നടത്തുകയും ചെയ്തു. അവർക്ക് സുപ്രധാന നിർദ്ദേശങ്ങളും നൽകി. ഇപ്പോഴത്തെ അവസ്ഥയിൽ ഉടൻ മാറ്റും വരുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
വിമാനത്താവളങ്ങളിലെ തിരക്കും, ജീവനക്കാരുടെ അഭാവവും യാത്രയ്‌ക്ക് അസൗ
കര്യമുണ്ടാക്കുന്നുവെന്ന് ഉണ്ടാകുന്നുവെന്ന് യാത്രക്കാരിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡൽഹി വിമാനത്താവളത്തിൽ തങ്ങൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ യാത്രക്കാർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുമായും മാനേജ്മെന്റ് ബോർഡുകളുമായും കേന്ദ്രമന്ത്രി യോഗം വിളിച്ചു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്.
















Comments