ന്യൂഡൽഹി: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകി ധനമന്ത്രാലയം. ഇന്ധന ക്ഷമത, മലിനീകരണം കുറയ്‌ക്കൽ, യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നീക്കം. നീതി ആയോഗും റോഡ് ഗതാഗത മന്ത്രാലയവുമായി കൂടിയാലോചിച്ച് നിലവിലെ വ്യവസ്ഥകൾ പുനഃപരിശോധിച്ചതായും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിച്ചു നീക്കും. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ലേലം ചെയ്യില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള വിശദമായ നടപടിക്രമം റോഡ് ഗതാഗത മന്ത്രാലയം പ്രത്യേകം അറിയിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
















Comments