കൊച്ചി : കഞ്ചാവ് ഉപയോഗിക്കുന്നത് മാത്രമല്ല അത് വിൽക്കുന്നതും കുറ്റകരമല്ലേയെന്ന് നടൻ ഷൈൻ ടോം . സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് നടന്റെ പ്രതികരണം .
സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ എന്റെ നടക്കുന്നില്ല. അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്‌ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്.
ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല.
മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല.മാതാപിതാക്കൾ മക്കളെ വളർത്തി വലുതാകുന്നത് മക്കളുടെ നന്മയ്‌ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചു വിട്ടുകഴിഞ്ഞാലോ അവർ വീടുവിട്ടു പോകും, അല്ലെങ്കിൽ വിദേശത്തു പോകും. അപ്പോൾ മാതാപിതാക്കൾ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷമില്ലെങ്കിലും മക്കളുടെ നന്മയ്‌ക്ക് വേണ്ടിയാണ് പറഞ്ഞു വിടുന്നത്.സിനിമയ്‌ക്കു വേണ്ടി സ്വന്തം വീട്ടുകാരെപോലും മറന്നു ജീവിക്കുകയാണ് താനെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
















Comments