പാട്ന: ബിഹാറിൽ വീണ്ടും വ്യാജ മദ്യം കുടിച്ച് മരണം. ഛപ്ര ജില്ലയിൽ ഒമ്പത് പേരുടെ ജീവനാണ് വ്യാജ മദ്യം കുടിച്ച് നഷ്ടമായത്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മദ്യം കുടിച്ചതിന് പിന്നാലെ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 9 പേർക്ക് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടമായിരുന്നു. മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യം കുടിച്ച മറ്റാർക്കെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. മദ്യം കുടിച്ച് നിരവധി പേർക്ക് കാഴ്ച ശക്തി നഷ്ടമായതായാണ് വിവരം. സംഭവത്തിൽ ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ചിൽ വ്യാജമദ്യം കുടിച്ച് 32 പേർ മരിച്ചിരുന്നു. ഓഗസ്റ്റിൽ സരൺ ജില്ലയിലും സമാന സംഭവം നടന്നിരുന്നു. 11 പേരുടെ ജീവനാണ് അന്ന് വ്യാജ മദ്യദുരന്തമെടുത്തത്. 12-ഓളം പേർക്ക് ഗുരുതരമായ അസുഖം ബാധിക്കുകയും ചെയ്തു. ഇവരിൽ പലർക്കും കാഴ്ച നഷ്ടപ്പെട്ടിരുന്നു.
















Comments