ദുബായ്: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം, മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്ററായ റോബിൻ ഉത്തപ്പ യുഎഇ ട്വന്റി 20 ലീഗിൽ ചേർന്നു. ടൂർണമെന്റിൽ ദുബായ് ക്യാപ്പിറ്റൽസ് ടീമിന് വേണ്ടിയാകും ഉത്തപ്പ കളിക്കുക. 2023 ജനുവരിയിലാണ് ടൂർണമെന്റ് ആരംഭിക്കുക.
ഉത്തപ്പയെ കൂടാതെ കീറൺ പൊള്ളാർഡ്, ദാസുൻ ശനാക, വാനിന്ദു ഹസരംഗ തുടങ്ങിയ പ്രമുഖ താരങ്ങളും യുഎഇ ട്വന്റി 20 ലീഗായ ഐഎൽടി20യുടെ ഭാഗമാകും. ആന്ദ്രെ റസൽ ലീഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കും എന്നാണ് വിവരം.
37 വയസ്സുകാരനായ ഉത്തപ്പ കഴിഞ്ഞ സെപ്റ്റംബറിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ചെന്നൈ സൂപ്പർ കിംഗ്സിനായാണ് താരം കളിച്ചത്. 2008ലെ ആദ്യ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഉത്തപ്പ, 205 മത്സരങ്ങളിൽ നിന്നായി 27.51 ശരാശരിയിൽ 4,952 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 27 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടും.
















Comments