സ്‌കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന് കൂറ്റൻ മൂർഖൻ പാമ്പ്. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. തണുപ്പു കാലമായതിനാൽ ചൂട് തേടിയിറങ്ങിയ പാമ്പ് വാഹനത്തിനുള്ളിൽ കയറിക്കൂടിയതാകാമെന്നാണ് നിഗമനം. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ പാമ്പു പിടുത്ത വിദഗ്ധരെ എത്തിച്ച് സ്‌കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചു മാറ്റിയാണ് പാമ്പിനെ സ്‌കൂട്ടറിനുള്ളിൽ നിന്ന് പുറത്തെടുത്തത്.
വാഹനം എടുക്കുന്നതിന് തൊട്ടു മുൻപാണ് പാമ്പിനെ കണ്ടതെന്നാണ് ഉടമസ്ഥൻ പറയുന്നത്. മൂർഖൻ പാമ്പുകളിൽ തന്നെ ഏറ്റവും അപകടകാരിയായ ഉഗ്രവിഷമുള്ള സ്‌പെക്റ്റാക്കിൾഡ് കോബ്ര ഇനത്തിൽ പെട്ട മൂർഖൻ പാമ്പിനെയാണ് സ്‌കൂട്ടറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ കാടിനുള്ളിൽ തുറന്നു വിട്ടു. സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments