കൊച്ചി: നടൻ പ്രണവ് മോഹൻലാലിന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ വൈറലാവുന്നു. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സാഹസിക രംഗങ്ങൾ തന്നെയാണ് റീലിനെ മനോഹരമാക്കുന്നത്. ചെങ്കുത്തായ മല കയറുന്നതും, പുഴയിലേക്ക് എടുത്തു ചാടുന്നതും, കൂറ്റൻ മരത്തിൽ കയറുന്നതുമെല്ലാം ചേർന്നുള്ളതാണ് വീഡിയോ. പ്രണവിന്റെ പ്രിയപ്പെട്ട പൂച്ചയും എല്ലാം വീഡിയോയിലുണ്ട്.
പലപ്പോഴായി എടുത്ത വീഡിയോകൾ ചേർത്തതാണ് റീൽസ്. മുടിവെട്ടി പുതിയ ലുക്കിലും പാറിപ്പറന്ന് ഫ്രീയായി ഇട്ട മുടിയും താടിയും ഉള്ള ലുക്കിലും മൊട്ടയിച്ച ലുക്കിലുമെല്ലാം പ്രണവ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താരപുത്രനായിട്ടു കൂടി സെലിബ്രിറ്റി പരിവേഷത്തിന്റെ അകമ്പടിയില്ലാതെ ജീവിതം ആഘോഷിക്കുകയാണ് പ്രണവ്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Comments