ശ്രീനഗർ : ജാമിയ മസ്ജിദിനുള്ളിൽ ഫോട്ടോ എടുക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചു. മസ്ജിദിൽ ആണിനും പെണ്ണിനും അടുത്തിരിക്കാനും അനുമതിയില്ല. അഞ്ജുമാൻ ഔക്വാഫ് സെൻട്രൽ ജാമിയ മസ്ജിദ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഫോട്ടോഗ്രാഫർമാർ ക്യാമറയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ച് പള്ളിക്കകത്ത് ഫോട്ടോ എടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇവ മസ്ജിദിൽ കയറ്റുന്നതിനും അനുമതിയില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ഭക്ഷണ സാധനങ്ങളുമായി എത്തുന്നവർക്കും പ്രവേശനം അനുവദിക്കില്ല. മസ്ജിദിനുളളിൽ പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് ഇരിക്കരുതെന്നും പ്രാർത്ഥനയ്‌ക്കായി പ്രത്യേകം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
















Comments