ന്യൂഡൽഹി: ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് മകനെ 21 അടി ഉയരത്തിൽ നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞ് പിതാവും ഒപ്പം ചാടി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഡൽഹിയിലെ കൽകാജി മേഖലയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഭർത്താവുമായി വഴക്കിട്ട് രണ്ട് മക്കൾക്കൊപ്പം മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുറച്ചു ദിവസങ്ങളായി ഭാര്യ നിന്നിരുന്നത്. വൈകുന്നേരം 6.00 മണിയോടെ ഇവിടെ എത്തിയ മാൻ സിംഗ് ഭാര്യ പൂജയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന് വഴക്ക് മൂർച്ഛിച്ചു. ഒടുവിൽ രാത്രി പത്തരയോടെ, കുഞ്ഞിനെ എടുത്ത് കെട്ടിടത്തിന് മുകളിൽ നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞ ശേഷം, മാൻ സിംഗും ഒപ്പം ചാടുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു മാൻ സിംഗിന്റെ പ്രവൃത്തികളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
Comments