ലക്‌നൗ: അപകടത്തിൽപ്പെട്ട ഭിക്ഷാടകനെ രക്ഷപ്പെടുത്തിയ പോലീസ് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ബധിരനായ ഭിക്ഷാടകന്റെ പോക്കറ്റിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പോലീസുകാർ കണ്ടെടുത്തത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
ശനിയാഴ്ചയായിരുന്നു ഇയാളെ ബൈക്ക് ഇടിച്ചത്. തുടർന്ന് പോലീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയിരുന്നു. ഇതിനിടെ ഭിക്ഷാടകന്റെ കീശ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. വയോധികന്റെ പക്കൽ തിരിച്ചറിയൽ കാർഡ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനിടെയാണ് സംഭവം.
3.64 ലക്ഷം രൂപയാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്. എല്ലാം രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു. യുപിയിലെ പിപ്രായ്ച്ചിലുള്ള 50 കാരനാണ് ഇദ്ദേഹം. ഷരീഫ് ബൗങ്ക് എന്നാണ് പേര്. ബെെക്കിടിച്ച് ഇയാളുടെ കാലിന് പരിക്കേറ്റതിനാൽ ബിആർഡി മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്. പണത്തിന്റെ ഉറവിടം വ്യക്തമാകുന്നത് വരെ 3.64 ലക്ഷം രൂപ കൈവശം വച്ചിരിക്കുകയാണ് പോലീസ്.
Comments