റഷ്യ അടങ്ങിയത് നരേന്ദ്രമോദിയുടെ ആണവ വിഷയത്തിലെ ഇടപെടൽ കൊണ്ട് മാത്രം; നിർണ്ണായക വെളിപ്പെടുത്തലും അഭിനന്ദനവുമായി അമേരിക്ക

Published by
Janam Web Desk

വാഷിംഗ്ടൺ: അന്താരാഷ്‌ട്ര രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനശക്തി യെന്തെന്ന് ഒരിക്കൽകൂടി വിളിച്ചുപറഞ്ഞ് അമേരിക്ക. യുക്രെയ്ൻ -റഷ്യാ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ വലിയ ഒരു നാശത്തിൽ നിന്നുമാണ് നരേന്ദ്രമോദി രക്ഷിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി രണ്ടു തവണ നടത്തിയ നിർണ്ണായക സംഭാഷണങ്ങളാണ് ആണവായുധം പ്രയോഗിക്കപ്പെടാതിരിക്കാനുള്ള കാരണമായി അമേരിക്കൻ രഹസ്യാ ന്വേഷണ വിഭാഗമായ സിഐഎ പറയുന്നത്. സിഐഎ മേധാവി ബിൽബേൺസാണ് നരേന്ദ്രമോദിയെ ഏറെ പ്രശംസിച്ചത്.

യുക്രെയ്‌നെ ആക്രമിച്ച സമയം മുതൽ യൂറോപ്പിന്റേയും സഖ്യശക്തികളുടേയും നാറ്റോയുടേയും ഏത് പ്രത്യാക്രമണത്തേയും നേരിടാനാണ് റഷ്യ തയ്യാറെടുത്തത്. നാറ്റോ ശക്തികൾ ഇടപെട്ടാലുടൻ ആണവായുധത്താൽ റഷ്യ തിരിച്ചടിക്കുമെന്നത് നൂറു ശതമാനം ഉറപ്പായിരുന്നുവെന്നാണ് സിഐഎ യുടെ കണ്ടെത്തൽ. യുക്രെയ്‌നിലെ ചെർണോബിൽ ആണവ നിലയത്തിന് മേൽ അധിശത്വം സ്ഥാപിച്ച് റഷ്യ നടത്തിയ നീക്കം മാനവരാശിയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നുവെന്നും സിഐഎ സമ്മതിക്കുന്നു. നരേന്ദ്രമോദിയുടെ യുദ്ധവിരുദ്ധ-ആണവായുധ നിരായുധീകരണ വിഷയത്തിലെ ശക്തമായ നയമാണ് റഷ്യയുടെ ആക്രമണ വീര്യം കുറപ്പിച്ചതെന്ന് ബിൽ ബേൺസ് ഉറപ്പിച്ച് പറയുന്നു.

നരേന്ദ്രമോദി പുടിനുമായും ഫോണിൽ സംസാരിച്ചതും ഷാംഗ്ഹായിയിലും ജി20യിലും നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചകളും നിർണ്ണായകമായി. യുദ്ധ സമ്മർദ്ദവും ഭക്ഷ്യക്ഷാമവും ഇല്ലാതാക്കാൻ ഇന്ത്യയുടെ ആഗോള ഇടപെടലിനായി. യുക്രെയ്‌ന് മേലുള്ള റഷ്യയുടെ തന്ത്രത്തിൽ വലിയ മാറ്റങ്ങളാണ് ഇന്ത്യയും നരേന്ദ്രമോദിയും ഉണ്ടാക്കിയതെന്നും ബേൺസ് പറയുന്നു.

ഭരണകൂട കേന്ദ്രങ്ങളെ ആക്രമിക്കുന്നതിലേക്ക് മാത്രമായി തിരിയാനാണ് റഷ്യയുടെ തീരുമാനം. നയതന്ത്ര ശ്രമം ശക്തമാക്കാൻ യുക്രെയ്‌നെ പ്രേരിപ്പിക്കണമെന്നതാണ് ഇന്ത്യ മുന്നോട്ട് വെച്ച ഒരു തന്ത്രം. ഇതിനിടെ പ്രവിശ്യകളെ സ്വന്തമാക്കാനുള്ള യുദ്ധം തുടരുന്ന റഷ്യ ജനവാസ മേഖല ഒഴിവാക്കണമെന്നും ആണവായുധം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്ക ണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ആക്രമണത്തിന്റെ മൂർച്ച കുറയ്‌ക്കാൻ ഇന്ത്യയ്‌ക്കായെന്നാണ് സിഐഎയുടെ റിപ്പോർട്ട്.

Share
Leave a Comment