മുംബൈ: മഹാരാഷ്‌ട്രയിൽ 16 കാരിയെ 12 മണിക്കൂറോളം കൂട്ടബലാത്സംഗം ചെയ്തു. പാൽഗഢ് ജില്ലയിൽ വെളളിയാഴ്ചയും ശനിയാഴ്ചയുമായാണ് സംഭവം നടന്നത്. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
വെളളിയാഴ്ച രാത്രി സംഘം പെൺകുട്ടിയെ ബീച്ച് വില്ലേജിലെ ആളൊഴിഞ്ഞ ബംഗ്ലാവിലെത്തിക്കുകയായിരുന്നു. തുടർന്ന് രാവിലെ വരെ ഓരോരുത്തരായി ബലാത്സംഗം ചെയ്യുകയായിരുന്നു. വെളളിയാഴ്ച രാത്രി എട്ട് മണിയോടെ ആരംഭിച്ച ക്രൂരത ശനിയാഴ്ച രാവിലെ 11 മണി വരെ തുടർന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
സത്പതി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഐപിസി സെക്ഷൻ 376 ഡി, 366 എ, 341, 342, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ക്രൂരതയ്‌ക്ക് ശേഷം കടൽതീരത്തെ കുറ്റിക്കാട്ടിലെത്തിച്ചും പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
















Comments