ആലപ്പുഴ: ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ ജനസംഗമം സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ജാഗ്രതാ ജനസംഗമത്തിൽ കേന്ദ്ര മന്ത്രി സ്വാധ്വി നിരഞ്ജൻ ജ്യോതി പങ്കെടുക്കും. ജില്ലയിലെ ബൂത്ത്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടക്കും.
ഇന്ന് രാവിലെ ആറാട്ടുപുഴ അഴീക്കലിൽ സംസ്‌ക്കാരം നടന്ന കുടുബ വീട്ടിലെ പുഷ്പാർച്ചനയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്തു. ആലപ്പുഴയിലെ രൺജിത്തിന്റെ വീട്ടിലും ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു. യാതൊരു വിധ പ്രകോപനത്തിനും പോകാത്ത ഒരാളെ തിരഞ്ഞു പിടിച്ച് ഇത്ര ക്രൂരമായി കുടുംബത്തിന് മുന്നിലിട്ട് വെട്ടിക്കൊല്ലാൻ മതഭീകരവാദം തലയ്‌ക്ക് പിടിച്ച രാക്ഷസന്മാർക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രൺജിത്തിന്റെ കൊലപാതകം സാമൂഹിക മനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. മതഭീകരവാദത്തെ എല്ലാ മനുഷ്യസ്‌നേഹികളും ചേർന്ന് ഈ നാട്ടിൽ പരാജയപ്പെടുത്തണം. അങ്ങനെ ഒരു സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകിയത്. രൺജിത്തിനെ കൊലപ്പെടുത്തിയ പി എഫ് ഐയെ നിരോധിക്കാൻ എല്ലാ വിധ നടപടികളും ഉണ്ടായി. ജനങ്ങളുടെ ഭാഗത്ത് നിന്നും അധികാരികളുടെ ഭാഗത്തും അത്തരമൊരു നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസബർ 19 നായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്‌ത്തി എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഭീകരർ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ രൺജിത്ത് ശ്രീനിവാസനെ ആരും കൊല ചെയ്തത്. അദ്ദേഹത്തിന്റെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും കൺമുന്നിൽ വച്ചാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കേസിൽ 15 എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരരരാണ് പ്രതികളായിട്ടുള്ളത്.
















Comments