ഭൂമിയിലുള്ള ജീവജാലങ്ങളിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് പാമ്പുകൾ. പാമ്പിനെ പേടിയില്ലാത്തവർ വിരളമായിരിക്കും. നീളത്തിലും വീതിയിലും നിറത്തിലും വിഷത്തിന്റെ കാഠിന്യത്തിലുമെല്ലാം വ്യത്യസ്ത പുലർത്തുന്ന പാമ്പുകൾ ഈ ഭൂമിയിലുണ്ട്. കണ്ണെടുക്കാൻ തോന്നാത്ത അത്രയും മനോഹാരിതയുള്ള പാമ്പുകളും പ്രകൃതിയിലുണ്ടെന്നതിന് തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പ്രവീൺ കസ്വാനാണ് അതിമനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പിനോട് വല്ലാത്ത ആകർഷണം തോന്നുന്ന ഒരു ചിത്രമായതിനാൽ തന്നെ ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കൂണുകൾക്കിടയിൽ പമ്മിയിരിക്കുന്ന ഗ്രീൻ പിറ്റ് വൈപ്പർ എന്നയിനം പാമ്പിനെയാണ് അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയത്.
തുടർന്ന് ട്വിറ്ററിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു. ”വനത്തിൽ കണ്ടുവരുന്ന പ്രത്യേകത തരം കൂണുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഈ സുന്ദരിയെ കാണാനിടയായത്. യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കാൻ ഏറെ പ്രയാസപ്പെട്ടു. അത്രമാത്രം കളർഫുളായിരുന്നു അത്. മണിക്കൂറുകളോളം നോക്കി നിൽക്കാൻ സാധിക്കും. ഗ്രീൻ പിറ്റ് വൈപ്പറാണിത്.” പ്രവീൺ ഐഎഫ്എസ് ട്വിറ്ററിൽ എഴുതി.
Sharing some more pictures. As I said they look so unreal. pic.twitter.com/5PpD2DWUJ4
— Parveen Kaswan, IFS (@ParveenKaswan) December 19, 2022
ഒറ്റനോട്ടത്തിൽ ആർക്കും ഫോട്ടോഷോപ്പാണെന്ന് തോന്നിപ്പോകുന്ന ചിത്രമായിരുന്നു അത്. കാരണം അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുഞ്ഞൻ ഗ്രീൻ പിറ്റ് വൈപ്പറാണ് ചിത്രത്തിലുണ്ടായിരുന്നത്. ആരെയും വശീകരിപ്പിക്കുന്ന ഭംഗിയെന്നാണ് പലരും ട്വീറ്റിന് കമന്റായി രേഖപ്പെടുത്തിയത്. ലൈക്കുകൾ വാരിക്കൂട്ടിയ ചിത്രം ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്.
Comments