തന്റെ 33-ാം ജന്മദിനം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരിയായ തമന്ന. താരത്തിന്റെ പിറന്നാൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, തമന്നയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സർപ്രൈസ് ആയി ഒരുക്കിയ ആഘോഷത്തിൽ താരം ഞെട്ടുന്നത് വീഡിയോയിൽ കാണാം. തമന്നയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ബില്ലി മണിക് ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ മനോഹര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു വാതിൽ തുറന്നു വരുന്ന തമന്നയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പെട്ടന്ന്, “സർപ്രൈസ്” എന്ന് ഒരേ സ്വരത്തിൽ മുറിയിലുള്ളവർ ഉറക്കെ വിളിക്കുന്നു. ഇത് കേട്ട് താരം ഞെട്ടുന്നതും കാണാം. തനിക്ക് ലഭിച്ച സർപ്രൈസിൽ മതി മറന്ന് സന്തോഷിക്കുകയാണ് തമന്ന. തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയെ ചേർച്ചു പിടിച്ചു കൊണ്ടാണ് പിറന്നാൾ കേക്ക് തമന്ന മുറിക്കുന്നത്. ‘ഞങ്ങൾക്ക് ശാന്തരാകാൻ കഴിയില്ല, ഇന്ന് തമന്നയുടെ ദിനമാണ്’ എന്ന അടികുറിപ്പോടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
അതേസമയം, ദിലീപ്-അരുൺ ഗോപി ചിത്രത്തിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിലെ തമന്നയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. 2017-ൽ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര.
















Comments